കിണറില്‍ എന്തോ ഇടിഞ്ഞ് താഴ്ന്നത് പോലെ തോന്നി;കണ്ടെത്തിയത് വയോധികൻ്റെ മൃതദേഹം

 


വടകര: വടകര മണിയൂർ മന്ദരത്തൂരില്‍ വയോധികനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കുടി മൂസയാണ് മരിച്ചത്.

74 വയസ്സായിരുന്നു. പതിവുപോലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം. കിണറില്‍ എന്തോ ഇടിഞ്ഞ് താഴ്ന്നതു പോലെ തോന്നി. അതു വഴി പോയവർ നോക്കിയപ്പോഴാണ് ഒരാളെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. 

പിന്നീടാണ് മൂസയെന്ന് വ്യക്തമായത്. പതിവായി മൂസ പോകുന്ന വഴിയിലല്ല കിണർ. അതിനാല്‍ എങ്ങനെ ഇവിടെയത്തി എന്നതില്‍ വ്യക്തതയില്ല. പൊലീസും അഗ്നി രക്ഷാസേനയുമെത്തി മൃതദേഹം പുറത്തെടുത്തു. തുടർ നടപടികള്‍ക്കായി വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വളരെ പുതിയ വളരെ പഴയ