ബഡ്സ് സ്കൂളിലെ കുട്ടികൾ, ചോമ്പാല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു


 അഴിയൂർ : ചൈൽഡ് ഫ്രണ്ട്ലി പോലീസിൻ്റെ ഭാഗമായി ഒഞ്ചിയം നാദാപുരം റോഡിലെ ബഡ്‌സ് സ്‌കൂളിലെ കുട്ടികൾ ചോമ്പാല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

കുട്ടികൾക്ക് പോലീസിനോടുള്ള ഭയം ഇല്ലാതാക്കാനും, സ്റ്റേഷൻ പ്രവർത്തനങ്ങൾ മനസിലാക്കാനും നടത്തിയ സന്ദർശനം കുട്ടികൾക്ക് കൗതുകവും, ഉപകാരപ്രദവുമായി


ഐ പി സിജു വികെ സ്റ്റേഷൻ ദൈനം ദിന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, റൈഫിൾ, ലാത്തി, തുടങ്ങിയ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്‌. പോലീസ് വാഹനത്തിൽ കയറണമെന്ന കുട്ടികളുടെ ആഗ്രഹപ്രകാരം കുട്ടികളുമായി ടൗണിൽ കൂടി യാത്ര ചെയ്യുകയും ചെയ്തു

മണിക്കൂറുകളോളം സ്റ്റേഷനിൽ ചിലവഴിച്ച കുട്ടികൾക്ക് ചായ സത്ക്കാരവും നല്‌കിയാണ് പോലീസുകാർ യാത്രയയച്ചത് കുട്ടികളെ അനുഗമിച്ച പി എൽ ബി മാരായ റസൂല ബഷീർ സുബൈദ, ഷർലി അനിൽ പ്രസീത, ധനേഷ് എന്നിവരും എ എസ് ഐ മനോജ് കുമാർ വൈജ എ എസ് ഐ രതീഷ് കെ സി പി ഒ വിജേഷ് പി വി,പി ആർ ഒ ഫിറോസ് എസ് ഐ റൈറ്റർ സിജിൽ കുമാർ സ്റ്റേഷനിലെ മറ്റു പോലീസുകാരും കുട്ടികൾക്ക് സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി

വളരെ പുതിയ വളരെ പഴയ