ന്യൂമാഹി കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു


 ന്യൂ മാഹി മങ്ങാട് വേലായുധൻ മൊട്ടയിൽ തലശ്ശേരി താലൂക്കിലെ ന്യൂ മാഹി പഞ്ചായത്തിലെ ആദ്യ കെ സ്റ്റോർ ഉത്ഘാടനം ചെയ്തു.

വാർഡ്  മെമ്പർ മഹേഷ് മാണിക്കോത്തിന്റെ അധ്യക്ഷതയിൽ ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു ഉദ്ഘാടനം കർമ്മം നിർവഹിച്ചു.

സപ്ലെക്കോ ശബരി ഉത്പനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ, csc സേവനങ്ങൾ, മിൽമ ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, MSME ഉത്പന്നങ്ങൾ എന്നിവ കെ സ്റ്റോറിൽ നിന്നും ലഭ്യമാകുന്ന സേവന്നങ്ങൾ  ആണെന്ന്  പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.

പഞ്ചായത്ത് മെബർ കെ ടി ഫാത്തിമ,  അഡ്വ പി കെ രവീന്ദ്രൻ  എന്നിവർ ആശംസ നേർന്നു സംസാരിച്ചു. രഘുരാമൻ ആദ്യ വില്പന ഏറ്റുവാങ്ങി.

റേഷനിങ് ഇൻസ്‌പെക്ടർ സജിത്ത് കുമാർ സ്വാഗതവും റേഷനിങ് ഇൻസ്‌പെക്ടർ ജഷിത്ത് നന്ദിയും പറഞ്ഞു നിരവധി ഉപഭോക്താക്കൾ ചടങ്ങിൽ സന്നിഹിതരായി.

വളരെ പുതിയ വളരെ പഴയ