ഒളവിലം : ഒളവിലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് , അക്ഷരങ്ങളുടെ പിതാവ് എം ടി വാസുദേവൻ നായർ , പില്യാരത്ത് പുരുഷോത്തമൻ എന്നിവരുടെ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
ഡിസിസി സെക്രട്ടറി അഡ്വ: ഷുഹൈബ് ഉദ്ഘാടനം നിർവഹിച്ചു . നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അർബാസ് സി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒളവിലം മണ്ഡലം പ്രസിഡന്റ് പ്രമോദ് എം പി അധ്യക്ഷത വഹിച്ചു .
ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ: അരുൺ സി ജി , ഷാജികുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി . ചത്തോത്ത് അശോകൻ നന്ദി രേഖപ്പെടുത്തി.