മാഹി : മയ്യഴിയെ ഫുട്ബോളിന്റെയും കൂടി നാടായി മയ്യഴിക്ക് പുറത്തും വിദേശത്തും അറിയാൻ കാരണമായ പ്രതിഭാശാലികളായ നിരവധി ഫുട്ബോൾ കളിക്കാരെ വാർത്തെടുത്ത, മയ്യഴിയുടെ അഭിമാനമായ മാഹി മൈതാനം ബ്രദേഴ്സ് മാഹി മൈതാനത്ത് സ്ഥാപിക്കുവാനുള്ള സോളാർ ലൈറ്റ് കൈമാറി.
മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ മാഹി മൈതാനം ബ്രദേഴ്സ് പ്രസിഡന്റ് ദിനേശ് വളവിൽ റീജനൽ അഡ്മിനിസ്റ്റേറ്റർ മോഹൻ കുമാറിന് സോളാർ ലൈറ്റ് കൈമാറി. ഷൺമുഖൻ, ഷെല്ലി ഗോൺസാൽവസ്, ജയരാജ്, എന്നിവർ പങ്കെടുത്തു.