അഴിയൂരിൽ തെരുവ് നായയുടെ അക്രമണത്തിൽ ഒമ്പത് വയസ്കാരന് സാരമായ പരിക്ക്

 


അഴിയൂർ : അഴിയൂരിൽ ആസ്യാ റോഡിൽ കല്യാണ വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒമ്പത് വയസുകാരനെ നായ അക്രമിച്ചു.

അഴിയൂർ ആസ്യ റോഡിലെ സുബൈദ മൻസിലിൽ സുമയ്യയുടേയും ഫൈസലിന്റേയും മകൻ

ഫിലറിനെയാണ് മുഖവും ചെവിയും നായ കടിച്ച് പറിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് കല്യാണ വീട്ടിൽ നിന്നും ഓടിക്കൂടിയ

നാട്ടുകാർ നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഫിലറിനെ ആദ്യം മാഹി ഗവ:ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോയി. പ്ലാസ്റ്റിക് സർജറി ചികിത്സ നടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു

വളരെ പുതിയ വളരെ പഴയ