ജെ ആർ സി ചൊക്ലി ഉപജില്ലാ ക്യാമ്പ് സമാപിച്ചു

 


ചൊക്ലി : ജെ ആർ സി ചൊക്ലി ഉപജില്ല ഏകദിന ക്യാമ്പ് ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ ടി കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പ്രദീപ് കിനാത്തി സ്വാഗതവും ജെ ആർ സി കൗൺസിലർ ടി ശ്രീഹരി നന്ദിയും പറഞ്ഞു. 

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി നവാസ് ,സ്കൂൾ മാനേജർ കെ പ്രസീത് കുമാർ, ഉപ പ്രഥമാധ്യാപിക എൻ സ്മിത , കെ നൗഷാദ ,പി എം രജീഷ് ,ടി പി ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 

 പ്രദീപൻ മാലോത്ത് മോട്ടിവേഷൻ ക്ലാസും കൺട്രോൾ റൂം എസ് ഐ ബിന്ദുരാജ് ട്രാഫിക് നിയമ ബോധവൽക്കരണ ക്ലാസ്സും കൈകാര്യം ചെയ്തു. കുട്ടികളുടെ വിവിധ കലാ പരിപാടികളോടെ ക്യാമ്പ് സമാപിച്ചു

വളരെ പുതിയ വളരെ പഴയ