ന്യൂമാഹി: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പെരിങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രകടനം ന്യൂമാഹി ടൗണിൽ അവസാനിച്ചു. മണ്ഡലം പ്രസിഡൻ്റ് വി.കെ. അനീഷ് ബാബു, കവിയൂർ രാജേന്ദ്രൻ, സി. സത്യാനന്ദൻ, എം.കെ. പവിത്രൻ, ഷാനു പുന്നോൽ, കരിമ്പിൽ അശോകൻ, അബ്ദുൾ മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി.