ഇലക്ട്രിസിറ്റി ജീവനക്കാർക്കു സമയബന്ധിതമായി പ്രമോഷൻ നൽകണമെന്നും, മുഴുവൻ ഒഴിവുകളും നികത്ത ണമെന്നും ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഐ. എൻ. ടി. യൂ. സി ജനറൽ ബോഡി യോഗം പുതുച്ചെരി സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം സി. എസ്.ഒ.ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ, കെ. എം. പവിത്രൻ, എ. വി. പ്രവീൺ കുമാർ, പി. പി . മുരളീധരൻ സംസാരിച്ചു.