ന്യൂമാഹി: ബൈപ്പാസ് അടച്ചതോടെ ചൊക്ലിയിൽ നിന്ന് വരുന്ന ചെറു വാഹനങ്ങൾ കവിയൂർ റോഡിലെത്താൻ പൂജാ സ്റ്റോറിന്റെ അരികിലുടെയുള്ള മാഹിയുടെ ഭാഗമായുള്ള നൂറ് മീറ്റർ ഭാഗം വെള്ളം കെട്ടി റോഡ് തകർന്നത് ഇതുവഴിയുള്ള യാത്ര കാർക്ക് ദുരിതമാകുന്നു. റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി സ്ഥീകരിക്കണമെന്നാണ് ദേശവാസികളുടെ ആവശ്യം.