മാഹി റെയിൽവേ സ്റ്റേഷന് സമീപം അടിപ്പാത വരുന്നു.

 


മയ്യഴി: മാഹി റെയിൽവേ സ്റ്റേഷന് സമീപം അടിപ്പാത നിർമ്മിക്കാൻ സംസ്ഥാന സർക്കാറിന്റെ ഇരന്തരമായ ഇടപെടലിൽ റെയിൽ വേ അനുമതി നൽകിയതായി വിവരം അഴിയൂർ പഞ്ചായത്തിലെ കക്കടവ്, കോട്ടാ മലക്കുന്ന്, കല്ലറോത്ത് പ്രദേശവാസികൾക്ക് പുറമെ ചൊക്ലി, ന്യൂമാഹി, പെരിങ്ങത്തൂർ ഭാഗത്തെ ആളുകൾക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. അഴിയൂർ രണ്ടാം ഗൈയ്റ്റ് അടച്ചതോടെ ഈ ഭാഗത്തെ നൂറു കണക്കിന് കുടുംബങ്ങളുടെ യാത്രാ ദുരിതത്തിലാണ് ലോക കേരള സഭ അംഗം കോട്ടേമമൽ രാജന്റെ നേതൃത്വത്തിലുള്ള സംഘം അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ നിവേദനം നൽകീരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘം നിവേദനം നൽകി തുടർന്ന് റെയിൽവേ അധികൃതരിൽ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ദക്ഷിണ റെയിൽവേ മാനേജർക്കും നിവേദനവും നൽകി കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് എത്തിയ റെയിൽവേ സംഘത്തിന്റെ വിശദ പരിശോധനയെ തുടർന്ന് സ്റ്റേഷന്റെ വടക്ക് ഭാഗത്ത് അടിപ്പാത നിർമ്മിക്കാൻ കഴിയുമെന്ന് പാലക്കാട് ഡിവിഷനിലേക്ക് റിപ്പോർട്ട് കൈമാറി. 

മാഹി ബൈപാസിലൂടെ യാത്ര ചെയ്യുന്നവർക്ക് റെയിൽവേ സ്റ്റേഷനിലെത്താനും അടിപ്പാത യാഥാർത്ഥ്യ മായാൽ എളുപ്പമാവും മാഹിയിൽ നിന്ന് ബൈപാസിൽ എത്താനും ദൂരം കുറയും അടിപ്പാതയ്ക്ക് സമാന്തമായി ചാരം കൈയിൽ ഭാഗത്ത് റോഡ് നിർമ്മിക്കാൻ 11 ഉടമകൾ ആറ് മീറ്റർ വീതിയിൽ സൗജന്യമായി സ്ഥലം വിട്ടു നൽകിയതും പദ്ധതിക്ക് പ്രതീക്ഷയേകി .

വളരെ പുതിയ വളരെ പഴയ