മയ്യഴിയുടെ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം: സി.പി.എം

 


മാഹി: മാഹിയിലെ മത്സ്യ ബന്ധന തുറമുഖം, ജനറല്‍ ആശുപത്രിയില്‍ ട്രോമകെയർ കെട്ടിടം, പുഴയോര നടപ്പാത, പള്ളൂർ ആശുപത്രി വികസനം എന്നിവ അടിയന്തരമായും പൂർത്തിയാക്കണമെന്ന് സി.പി.എം തലശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

മാഹി വികസനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. തലശ്ശേരി റെയില്‍വേ സ്റ്റേഷൻ വികസനം യാഥാർത്ഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറിയായി സി.കെ.രമേശനെ വീണ്ടും തിരഞ്ഞെടുത്തു.

കാരായി ചന്ദ്രശേഖരൻ, വി.സതി, മുഹമ്മദ് അഫ്സല്‍, എ.രമേശ് ബാബു, പി.സുരേഷ് ബാബു, പി.പി.സനില്‍, എ.വാസു, എ.കെ.രമ്യ, എം.പ്രസന്ന, കാത്താണ്ടി റസാക്ക്, എസ്.ടി.ജയ്സണ്‍, വി.എം.സുകുമാരൻ, സി.പി.സുമേഷ്, കെ.ജയപ്രകാശൻ,

വി.ജനാർദ്ദനൻ, പി.പി.ഗംഗാധരൻ, സി.എൻ.ജിഥുൻ, കെ.വിനോദൻ, കാട്ട്യത്ത് പ്രകാശൻ, എ.കെ.ഷിജു എന്നിവ‌ർ അംഗങ്ങളാണ്. ജില്ലാ സമ്മേളന പ്രതിനിധികളായി 25 പേരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

മഞ്ചക്കല്‍ നിന്ന് ആരംഭിച്ച ബഹുജന റാലിക്ക് ചുവപ്പ് വളണ്ടിയർ അകമ്പടി സേവിച്ചു. മുണ്ടോക്കിലെ പൊതു സമ്മേളനം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കാരായി രാജൻ, ജില്ലാ കമ്മിറ്റി അംഗം എം.സി.പവിത്രൻ സംസാരിച്ചു. ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ നയിച്ച നാട്ടുകൂട്ടം തലശ്ശേരിയുടെ പാട്ടും പറച്ചിലും അവതരിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ