മാഹി: ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പാറക്കൽ ഗവ: എൽ.പി.സ്കൂൾ കായികോത്സവം ആവേശം പടർത്തി.
പന്തക്കൽ എസ്.ഐ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു പി.ടി.എ.പ്രസിഡണ്ട് ബൈജു പൂഴിയിൽ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ ബി.ബാലപ്രദീപ് സ്വാഗതവും, പി.മേഘ്ന നന്ദിയും പറഞ്ഞു കായികാദ്ധ്യാപകൻ വിനോദ് വളപ്പിൽ നേതൃത്വം നൽകി.