മാഹി: റെഡ് റിബോൺ ക്ലബ് മാഹീ യുടെയും പോണ്ടിച്ചേരി എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെയും ആമുഖ്യത്തിൽ ഈ അധ്യയന വർഷത്തെ എയ്ഡ്‌സ് ബോധവൽകരണ പരിപാടികളുടെ ഭാഗമായി പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹീ സെന്ററിലെ വിദ്യാർത്ഥികൾക്കായി 7-11-2024 വ്യാഴാഴ്ച ഏകദിന ഫുട്ബോൾ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ കായിക ഉന്നമനത്തിനു വേണ്ടിയും സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചു നടന്ന മത്സരത്തിൽ വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും സങ്കാടക മികവു കൊണ്ടും ശ്രദ്ധേയമായി.
വിവിധ ഡിപ്പാർട്മെന്റുകൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ ബി വോക് ഓഫീസ് അഡ്മിനിസ്ട്രേഷൻ വിജയികളായി. മികച്ച കളിക്കാരനായി രണ്ടാം വർഷ ഓഫീസ് ആർമിനിസ്ട്രേഷൻ വിദ്യാർത്ഥി
സനൂജ് കെ.വി യും മികച്ച ഗോൾ കീപ്പറായി രണ്ടാം വർഷ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥി മുഹമ്മദ് സഹൽ പി.കെ യെയും തിരഞ്ഞെടുത്തു.
വിജയികൾക്ക് അധ്യാപകരായ ഇജാസ് സി എച്, റോസ്മിത അഗസ്റ്റിൻ, അലീന ജെയിംസ് എന്നിവർ ട്രോഫികൾ കൈമാറി... പരിപാടിക്ക് കോളജ് ആർ ആർ സി കോർഡിനേറ്റർ ജുനൈദ് കെ സ്വാഗതവും ജേർണേലിസം അദ്ധ്യാപകൻ ബരീർ ഇഹ്‌സാൻ നന്ദിയും അറിയിച്ചു..