മാഹി :ഒക്ടോബർ 5 മുതൽ 22 വരെ നടക്കുന്ന മാഹി പള്ളി തിരുന്നാൾ ഉൽസവത്തിൽ നാടിന്റെ നാനാ ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ മാഹി മൈതാനത്ത് നടപ്പാക്കുന്ന പാർക്കിംഗ് ഫീക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
റീജിയണൽ അഡ്മിനിസ്ട്രേറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലേല നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രെജിലേഷ് പറഞ്ഞു.
മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എംകെ, കോൺഗ്രസ് സെക്രട്ടറിമാരായ അജയൻ പൂഴിയിൽ,ജിജേഷ് കുമാർ ചാമേരി,മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്, ശ്രീജേഷ് വളവിൽ എന്നിവർ പങ്കെടുത്തു.