ജനസാഗരമായി മാഹി, തിരുനാൾ നാളെ സമാപിക്കും



മാഹി:തിരുനാൾ തിരക്കിലമർന്ന് മാഹി നഗരം. ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ  തിരുനാൾ ചൊവ്വാഴ്ച സമാപിക്കും. ജാതിമത വർഗ വ്യത്യാസമില്ലാതെ പതിനായിരങ്ങളാണ്   ദിവസേന ദേവാലയത്തിലെത്തിയത്. വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപത്തിൽ പൂമാലയും സന്നിധിയിൽ മെഴുകുതിരികളും അർപ്പിച്ചു. ചൊവ്വാഴ്ച തിരുനാൾ സമാപിക്കാനിരിക്കെ ഞായറാഴ്‌ച ബസിലിക്കയിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. 

മാനന്തവാടി രൂപത മെത്രാൻമാർ ജോസ്പെപൊരുന്നേടം തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയുണ്ടായി. സിറോ മലബാർ റീത്തിലായിരുന്നു കുർബാന.

വളരെ പുതിയ വളരെ പഴയ