മാഹി: മയ്യഴി ജനത ജാതി മത ഭേദമന്യേ ആഘോഷിക്കുന്ന മാഹി പെരുന്നാളിലെ പ്രധാന ചടങ്ങുകളിലൊന്നായ തിരുന്നാൾ നഗര പ്രദക്ഷിണം ഇന്ന് നടക്കാനിരിക്കെ മാഹിയിലേക്ക് ഒഴുകിയെത്തുന്ന സന്ദർശകർക്ക് മനം മടുപ്പിക്കുന്ന കാഴ്ച്ചയായി മാലിന്യ കെട്ട്
പൂഴിത്തല ഫിഷറീസ് ഓഫീസിന് സമീപത്താണ് മാലിന്യക്കെട്ടുകളും, ചാക്ക് കീറി പുറത്തേക്ക് ചിതറിയ നിലയിൽ മാലിന്യവുമുള്ളത്
മുൻകാലങ്ങളിൽ പെരുന്നാളിനോടനുബന്ധിച്ച് മാഹി കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് , വീഥികൾ മനോഹരമാക്കാറുണ്ടായിരുന്നു
എന്നാൽ സ്വച്ഛത ഹൈ സേവയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ പോലും പിടിച്ചു പറ്റിയ മാഹിയിൽ ഇത്തരമൊരു കാഴ്ച്ച കണ്ട് സന്ദർശകർ മൂക്കത്ത് വിരൽ വെച്ച് പോവുകയാണ്.