ബസ്സ് തട്ടി പരിക്കേറ്റ് അവശനിലയിലായ തെരുവ് നായയ്ക്ക് പള്ളൂർ ഗവ.ആശുപത്രി ഓഫീസ് ജീവനക്കാർ രക്ഷകരായി.

 മാഹി: പള്ളൂർ  ആശുപത്രിക്ക് മുൻവശം മെയിൻ റോഡിൽ ബുധനാഴ്ച ഉച്ച മുതൽ ബസ്സിടിച്ച് പരിക്കേറ്റ നായയെ ആണ്  വ്യാഴാഴ്ച്ച    ഉച്ചയോടെ ഓഫീസിലെ വനിതാ ജീവനക്കാർ ആയ ഇ.എം.രേഖ, കെ. പി.ഷീജ, കെ. സ്മിത എന്നിവർ ചേർന്ന് പ്രഥമ ശുശ്രൂഷ ചെയ്ത ശേഷം തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. മുറിവ് തട്ടിയ  ശരീരഭാഗങ്ങളിൽ മരുന്ന് വച്ച് ഭക്ഷണവും നൽകി ചികിത്സ  നടത്തിവരികയാണ്. 

അല്ല സമയം കൂടി വൈകിയാൽ ജീവൻ നഷ്ടപ്പെടുമായിരുന്ന നായയെ രക്ഷപ്പെടുത്തിയ  വനിതാ ജീവനക്കാരെ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവനും ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു.

വളരെ പുതിയ വളരെ പഴയ