സിപിഐഎം തലശ്ശേരി ഏരിയാ സമ്മേളനം 27 - 28-29 തീയ്യതികളിൽ മാഹിയിൽ.


മാഹി: സി പി ഐ എം 24 ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടത്തപ്പെടുന്ന തലശ്ശേരി ഏരിയ സമ്മേളനം മാഹിയിൽ നടക്കും.നവബർ 27, 28, 29 തീയ്യതികളിലാണ് സമ്മേളനം മാഹിയിൽ നടക്കുക.

 മാഹി കേപ്പിറ്റോൾ വെഡ്ഡിംഗ് സെന്ററിൽ നടന്ന സമ്മേളനം വിജയിപ്പിക്കാനുള്ള സംഘാടക സമിതി യോഗം സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ, ടി സി എച്ച് വിജയൻ , മുഹമ്മദ് അഫ്സൽ, പ്രൊഫസർ എ. വത്സലൻ,  ടി. അശോക് കുമാർ, എന്നിവർ സംസാരിച്ചു. 

ഏരിയ സെക്രട്ടറി സി.കെ രമേശൻ സ്വാഗതവും കാരായി ചന്ദ്രശേഖരൻ അധ്യക്ഷതയും വഹിച്ചു.സംഘാടക സമിതി ചെയർമാനായി  കെ.പി സുനിൽകുമാറിനെയും കൺവീനറായി കെ.പി നൗഷാദിനെയും  തിരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ