പുന്നോൽ: എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പിണറായി പോലീസ് ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകര്‍ക്കുന്നു, ജനജാഗ്രതാ കാംപയിൻ്റെ ഭാഗമായി തലശ്ശേരി മണ്ഡലം വാഹന ജാഥ എസ്ഡിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ മൗലവി ജാഥ നയിക്കുന്ന എസ്ഡിപിഐ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ കെസി ഷബീറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജന ജാഗ്രത ജാഥ ഉദ്ഘാടന ചടങ്ങിൽ ജാഥാ കോഡിനേറ്റർ മുഹമ്മദ് ശാബിൽ അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ പുതുച്ചേരി സംസ്ഥാന കമ്മിറ്റി അംഗം നാസർ മാഹി, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ, തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഇസ്മായിൽ വീരോളി, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷാനവാസ് മാഹി മണ്ഡലം വൈസ് പ്രസിഡൻ്റ് നൗഫൽ പാറാൽ മണ്ഡലം ജോയിന്റ് സെക്രട്ടറി ഫാറൂഖ് കെകെ, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് ജബീർ. ഉസ്സൻമൊട്ട ബ്രാഞ്ച് പ്രസിഡൻ്റ് സിനാൻ സെക്രട്ടറി സിജാഹ് തുടങ്ങിയവർ പങ്കെടുത്തു.ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി അൻസാർ സ്വാഗതം പറഞ്ഞു. ജന ജാഗ്രതാ ജാഥ സ്വീകരണത്തിന് ജാഥ നയിക്കുന്ന തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെസി ഷബീർ നന്ദി പ്രകടിപ്പിച്ചു.