മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള മെഗാ ക്ലീനിങ് ന്യൂ മാഹി ടൗണിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ സെയ്തു ഉൽഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി: ശർമിള കെ എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ലസിത കെ എ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് എം കെ സെയ്തു പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ന്യൂ മാഹി ടൗൺ ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡ് മെമ്പർമാർ, വി. ഇ. ഒ, ഹരിത കർമ്മ സേനാ അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന പ്രവർത്തകർ, വ്യാപാരികൾ , എം എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു .