മാഹി :ഖാദി മേഖലയിലെ പ്രശസ്‌ത സ്ഥാപനമായ കണ്ണൂർ സർവ്വോദയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മാഹി പാലത്തിനടുത്തുള്ള തിലക് മെമ്മോറിയൽ ക്ലബ്ബിൽ വെച്ച് ഖാദി വസ്ത്ര പ്രദർശനവും വില്‌പനയും ഒക്ടോബർ 6 മുതൽ 22 വരെ .
മേളയുടെ ഉദ്ഘാടനം എം.എൽ.എ. രമേശ് പറമ്പത്ത് നിർവഹിച്ചു.കണ്ണൂർ സർവ്വോദയ സംഘം പ്രസിഡന്റ് ഒ രതീശൻ അധ്യക്ഷത വഹിച്ചു.ആദ്യ വിൽപ്ന മാഹി നഗരസഭ മുൻ വൈസ് ചെയർമാൻ പി പി വിനോദനിൽ നിന്നും തിലക് മെമ്മോറിയൽ ക്ലബ് പ്രസിഡന്റ് കെ ഹരീന്ദ്രൻ സ്വീകരിച്ചു.ക്ലബ് സെക്രട്ടറി ഷാജു കാനത്തിൽ ആശംസ നേർന്നു.
സംഘത്തിൻ്റെ തനത് ഉത്‌പന്നങ്ങളായ ഖാദി മനില ഷർട്ടിങ്, കളർ ദോത്തി, ബെഡ്ഷീറ്റ്, സാരി, ചുരിദാർ, റെഡിമെയ്‌ഡ് ഷർട്ട്, കുർത്ത, ഉന്നക്കിടക്ക എന്നിവയ്ക്ക് 30% കിഴിവും കൂടാതെ മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, സോപ്പ്, എള്ളെണ്ണ, ചന്ദനത്തിരി, വാഷിംഗ് ലിക്വിഡ്, സുഗന്ധദ്രവ്യങ്ങൾ എന്നിവയും മേളയിൽ ലഭ്യമാണ്.തിരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾക്ക് 30% മുതൽ 50% വരെ പ്രത്യേക കിഴിവും ഉണ്ട്.കണ്ണൂർ സർവ്വോദയ സംഘം സെക്രട്ടറി പി പ്രസാദ് സ്വാഗതവും കണ്ണൂർ സർവ്വോദയ സംഘം മാനേജർ സി കെ അനിൽ കുമാർ നന്ദിയും പറഞ്ഞു.