വന്ദേ ഭാരത് എക്സ്പ്രസ്സിന് നേരേ ആക്രമണം - പ്രതി അറസ്റ്റിൽ.


അഴിയൂർ:മാഹി റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് നേരെ നടന്ന ആക്രമണം.പ്രതി നദീർ അറസ്റ്റിൽ.റെയിൽവേസ്റ്റേഷനിൽ നിന്നും വന്ദേ ഭാരത് എക്സ്പ്രസ്സിന് നേരേ ആക്രമണം നടത്തിയ കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് അറസ്റ്റിലായത്.

ബുധനാഴ്ച കാസർക്കോട്ട് പോവുകയായിരുന്ന ട്രെയിനിന് ഇയാൾ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു.ആർ പി എഫ് എസ്‌ ഐ മനോജ്‌ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .ആർ പി എഫ് ഏച്ച് സി ഇ ടി കെട്ടി പവിത്രൻ,ശ്രീരജ്,മുഹമ്മദ്‌ ബഷീർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ