കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ വിലാപയാത്രയും, പൊതുദർശനവും നാളെ നടക്കുന്നതിനാൽ കൂത്ത്പറമ്പ്, തലശേരി മണ്ഡലങ്ങൾക്കു പുറമെ മാഹി മേഖലയിലും ഹർത്താൽ. വ്യാപാര സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവ അടച്ചിടും. പെട്രോൾ പമ്പുകൾ ഹോട്ടലുകൾ എന്നിവ തുറക്കും. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.