സ്കോളർഷിപ് അപേക്ഷ വഖഫ് ബോർഡിലേക്ക് അയച്ചു.


ചാലക്കര:മാഹിയിൽ സ്ഥിരതാമസക്കാരായ, പ്ലസ് വൺ മുതൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പുതുച്ചേരി സ്റ്റേറ്റ് വക്ഫ് ബോർഡിന്റെ സ്കോളർഷിപ് അപേക്ഷ ഫോമുകൾ പുതുച്ചേരി സ്റ്റേറ്റ് വഖ്ഫ് ബോർഡിലേക്ക് അയച്ചു. സ്കോളർഷിപ് നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ എസ് വൈ എസ് ചാലക്കരയുടെ നേതൃത്വത്തിൽ, ചാലക്കര സാന്ത്വനം സെന്റർ കേന്ദ്രീകരിച്ച് ഹെല്പ് ഡസ്ക് ആരംഭിക്കുകയും, മാഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്തു.  ഇത് ഉപയോഗപ്പെടുത്തിക്കൊണ്ട് മാഹീയിലെ ഇരുന്നൂറോളം വിദ്യാർഥികളാണ് ഈ വർഷം അപേക്ഷ ഫോം ചാലക്കര സാന്ത്വനം സെന്ററിൽ എത്തിച്ചത്.റുബീസ് ചാലക്കര, ഫൈസൽ ഹാജി ആമിനാസ്, റിനാൻ, ഹിബാൻ, റിസാൻ, സിനാൻ, ബാസിൽ, റിഹാൽ എന്നിവർ നേതൃത്തം നൽകി.

വളരെ പുതിയ വളരെ പഴയ