മംഗലാട്ട് രാഘവൻ സ്മാരക പ്രഭാഷണം ഒക്ടോബർ 2 ന്.

 


മാഹി :മാഹി മലയാള കലാഗ്രാമം , എം ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ മംഗലാട്ട് രാഘവൻ അനുസ്മരണ പ്രഭാഷണം ഒക്ടോബർ 2 ന് നടക്കും. മനയത്ത് ചന്ദ്രൻ പ്രഭാഷണം നടത്തും.ഭരണഘടനയിലെ സോഷ്യലിസ്റ്റ് ദർശനം; പ്രായോഗികതയും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൊ രവിവർമ്മ കുമാറിൻ്റെ പ്രഭാഷണവും ഉണ്ടാവും.രാവിലെ 10 മണിക്ക് മാഹി കലാഗ്രാമത്തിൽ പ്രഭാഷണ പരിപാടി ആരംഭിക്കും.അഡ്വ. വിനോദ് പയ്യട , എൻ പി ചേക്കൂട്ടി , വിജയരാഘവൻ ചേലിയ അഡ്വ. റജിനാർക്ക് , പി.കെ. സത്യാനന്ദൻ , ഡോ. മഹേഷ് മംഗലാട്ട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ