മാഹി: മാഹിപാലത്തിന് മുകളിൽ അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും മാഹി ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം
കൂത്ത്പറമ്പ് പാതിരിയാട് സ്വദേശി പത്മനാഭ (72)നാണ് പുഴയിൽ വീണത്
റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.
പുഴയിൽ വീണയുടനെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മാഹി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നീന്തൽ വശമുണ്ടായത് തുണയായി സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തോണിയുമായെത്തി രക്ഷപ്പെടുത്തി. പോലീസ് അറിയിച്ചതിനെത്തുടർന്ന് മാഹി ഫയർഫോഴ്‌സും സംഭവസ്ഥലത്ത് കുതിച്ചെത്തിയിരുന്നു.തുടർന്ന് പോലീസ് ഇദ്ദേഹത്തെ മാഹി ഗവ. ആശുപത്രിയിലെത്തിച്ചു.