ഒളവിലം : ഒളവിലം സഫ്ദർ ഹാഷ്മി വായനശാലയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ ഐ വി ദാസ് അനുസ്മരണം നടത്തി.ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ രമ്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ രാജു കാട്ടുപൂനം അനുസ്മരണ പ്രഭാഷണം നടത്തി.വായനശാല പ്രസിഡൻറ് എൻ പി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തീർത്ത അനൂപ് വാർഡ് മെമ്പർ കെ പ്രസന്ന ടീച്ചർ ടിടി വേണുഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വായനശാല സെക്രട്ടറി പി സാജു മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ സുജിഷ ചിത്രൻ നന്ദിയും പറഞ്ഞു. വായനാ ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടന്നു. വായനശാലയുടെ വാർഷിക ജനറൽ ബോഡിയും നടന്നു.
പുതിയ ഭാരവാഹികൾ
സെക്രട്ടറി – പി സാജു
പ്രസിഡൻറ് – വൈ ചിത്രൻ
ട്രഷറർ – കെ എം ശശിധരൻ
#tag:
Mahe