ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യംനാൾ ആഘോഷവും കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും ഇന്ന് നടക്കും. അഖണ്ഡനാമജപം, നാഗപൂജ, മുട്ട സമർപ്പണം, പ്രസാദഊട്ട്, എന്നിവ ഉണ്ടാവും.
ദീപാരാധനയ്ക്കുശേഷം കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം നടക്കും. ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി കാർമികത്വംവഹിക്കും.