ഒളവിലം സഫ്ദർഹാശ്മി വായനശാലയുടെയും ഹൈ ലുക്ക് ഐ കെയറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

ചൊക്ലി:ഒളവിലം സഫ്ദർഹാശ്മി വായനശാലയും ഹൈ ലുക്ക് ഐ കെയറും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര നിർണ്ണയ ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ കെ പ്രസന്ന ടീച്ചർ നിർവ്വഹിച്ചു. വായനശാല പ്രസിഡണ്ട് എൻപി സുരേന്ദ്രൻമാസ്റ്റർ അദ്ധക്ഷ്യം വഹിച്ച ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് വൈ ചിത്രൻ. ഹൈ ലുക്ക് പ്രതിനിധി വിഞ്ജു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.വായനശാല സെക്രട്ടറി പി സാജു മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ സുചിഷ ചിത്രൻ നന്ദി പറഞ്ഞു ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി.

വളരെ പുതിയ വളരെ പഴയ