മാഹി: മാഹി ബൈപാസിലെ ഏക സിഗ്നൽ ജംഗഷനായ ഈസ്റ്റ് പള്ളൂരിലെ ക്രോസിങ്ങ് റോഡിലെ രാത്രി യാത്ര നിരോധനം പുനപരിശോധിക്കണമെന്ന് ഭാരതീയമസ്‌ദൂർ സംഘം മാഹി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള, നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന റോഡ് രാത്രികാലങ്ങളിൽ അടച്ചിടാനുള്ള തീരുമാനം ജനദ്രോഹപരമാണെന്ന് മേഖല കൺവെൻഷൻ അരോപിച്ചു.
ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ കൊണ്ടാണ് സംഭവിക്കുന്നത്. ഇത് പരിഹരിക്കാൻ പോലീസ് സംവിധാനം കാര്യക്ഷമമാക്കണം.
ചൊക്ലി – പെരിങ്ങാടി റോഡ് വീതി കൂട്ടാനാവശ്യമായ നടപടി സ്വീകരിക്കുക. സർവ്വീസ് റോഡിന്റ പണി ഉടനെ പുർത്തീകരിക്കുക. ലൈറ്റ് സംവിധാനം നടപ്പിലാക്കുക. ക്യാമറ സ്ഥാപിക്കുക. സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കുക തെറ്റിക്കുന്നവരുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.
ബി എം എസ് മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ സിക്രട്ടറി ഇ. രാജേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് കുമാർ, കെ.ടി. സത്യൻ. യു സി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.