മാഹിയിലെ കരിനിയമം പിൻവലിക്കണമെന്ന് ആവശ്യം

മയ്യഴി : ചുമട്ടുതൊഴിലാളികളെ സാരമായി ബാധിക്കുന്ന ചുമട്ടുതൊഴിൽ നിയമം പുതുച്ചേരി സർക്കാർ പിൻവലിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) മാഹി മുനിസിപ്പൽ ഏരിയ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ജനറൽബോഡി സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്‌ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ടി.സി.എച്ച്.വിജയൻ അധ്യക്ഷത വഹിച്ചു.ഭാരവാഹികൾ: ടി.സി.എച്ച്.വിജയൻ (പ്രസി.), ടി.സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട് (വൈസ്‌ പ്രസി.), വി.ജയബാലു (സെക്ര.), കെ.കെ.ദാമോദരൻ, എൻ.പി.മഹേഷ് ബാബു (ജോ. സെക്ര.), പി.പി. മനോഷ്‌കുമാർ (ഖജാ.).

വളരെ പുതിയ വളരെ പഴയ