വ്യാപാരി ക്ഷേമനിധി പരിഷ്കരിക്കണം ; വ്യാപാരി വ്യവസായി സമിതി

ന്യൂമാഹി : കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി വ്യാപാരി ക്ഷേമനിധി ഇന്നത്തെ സഹാചര്യത്തിനനുസരിച്ചു മരണാന്തര അനൂകൂല്യവും പെൻഷനുമുൾപ്പടെ വർദ്ധിപ്പിക്കനമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

തദ്ദേശസ്ഥാപങ്ങളിൽ വാണിജ്യ വ്യവസായ ലൈസൻസുകൾ പുതുക്കുന്ന വേളയിൽ എല്ലാ വർഷവും നിശ്ചിതതുക പിരിച്ചെടുത്തു സർക്കാർ ജീവനക്കാർക്ക് വേണ്ടി ആരംഭിച്ച മെഡിസിപ്പ് പദ്ധതിപോലെ കേരളത്തിലെ മുഴുവൻ വ്യാപാരി,വ്യവസായികളുടെയും അവരുടെ കുടുംബത്തിനു ഉൾപ്പടെ ആശ്വാസമാകുന്നനിലയിൽ വ്യാപാരി ക്ഷേമ നിധി പരിഷ്‌കരിക്കണെമന്നും, കടുത്ത വ്യാപാര മാന്ദ്യം നിലനിൽക്കുന്ന ഈ സമയത്തു സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന വാണിജ്യ മന്ത്രലയത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി ചെറുകിടവ്യാപാര മേഖല നേരിടുന്ന വിവധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൺവെൻഷൻ മലയാള കലാഗ്രാമം ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി വിജയൻ അധ്യക്ഷത വഹിച്ചു. വ്യാപാരിമിത്ര മരണാനന്തര ആനുകൂല്യം വിതരണം സംസ്ഥാന ട്രഷറർ വി ഗോപിനാഥ് നിർവ്വഹിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി എം സുഗുണൻ അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പങ്കജവല്ലി, എം എ ഹമീദ് ഹാജി, വ്യാപാരിമിത്ര കൺവീനർ കെ വി ഉണ്ണികൃഷ്ണൻ, ജില്ലാ ഭാരവാഹികളായ കെ കെ സഹദേവൻ , കെ പി പ്രമോദ് ,ടി സി. വിൽസൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ജയപ്രകാശൻ സ്വാഗതവും, കൺവീനർ സി പി എം നൗഫൽ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ