ബോധവല്ക്കരണത്തിന് വ്യത്യസ്ത പദ്ധതികളുമായി മാഹി പോലീസ്!

മാഹി: പോലീസും പൊതുജനങ്ങളും തമ്മിലുള്ളഅകലം കുറക്കാനും അതുവഴി കുറ്റകൃത്യങ്ങൾ തടയാനും
വിവരങ്ങൾ കൈമാറാനും
ജനങ്ങളുടെ സഹകരണം
ഉറപ്പാക്കുന്നതിനും  വേറിട്ട പദ്ധതികൾ ആവിഷ്കരിച്ച് മാഹിപോലീസ് ശ്രദ്ധേയരാകുന്നു.

പരമ്പരാഗത രീതിക്കു മാറ്റം വരുത്തി മാഹിയിലെ ഓരോ കുടുബത്തോടും പൗരനോടും സമ്പർക്കം പുലർത്തി പ്രദേശത്തെ വിവരങ്ങൾ
ശേഖരിക്കുകയാണ് ലക്ഷ്യം.
സമൂഹത്തിൻ്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കാൻ ഈ രീതി ഏറെ സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിപുലമായ ജനസമ്പർക്കത്തിനും ബോധവല്ക്കരണത്തിനുമായി പൊതുജനങ്ങളും
പോലീസു ടീമും ജനപക്ഷ ടീമും രൂപീകരിച്ച് ഷട്ടിൽ ബാഡ്മിൻ്റൺ, ഫുട്ബോൾ , യോഗതുടങ്ങിയ മത്സരങ്ങൾ മാഹിയിൽ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. മാഹി മേഖലയിലെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക പരിപാടികളും ആവിഷ്ക്കരിക്കും.
പദ്ധതിയുടെ ആരംഭ ഘടമായി മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ പോലീസ് ടീമും ജനകീയ ടീമും തമ്മിൽ ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് നടന്നു.

മാഹി സൂപ്രണ്ട് ഓഫ് പോലീസ് ജി . ശരവണൻ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം,സബ് ഇൻസ്പെക്ടർമാരായ കെ.സി.അജയകുമാർ ,സി.വി.റിനിൽ കുമാർ ,ഇ കെ രാധാകൃഷ്ണൻ ആർ. ജയശങ്കർ എന്നിവർ വിശിഷ്ടാതിഥികളായി .

ഷട്ടിൽ ബാഡ്മിൻ്റൺ മത്സരത്തിൽ ട്രാഫിക് എസ്.ഐ പി.വി. പ്രസാദ് ഐ.ആർ.ബി. എൻ എസ്.ഐ .ജിജിത്ത് ദാമോധർ എന്നിവർ നയിച്ച പോലീസ് ടീം ഒന്നിനെ
തിരെ രണ്ട് സെറ്റുകൾക്ക് എം.സി. വരുൺ എം.കെ നിസാർ ഷാ പ്രതിനിധികളായ പൊതുജന ടീമിനെ പരാജയപ്പെടുത്തി.
വിജയികൾക്കുള്ളസമ്മാനദാനം മാഹി സൂപ്രണ്ട് ഓഫ് പോലീസ് ജി. ശരവണൻ വിതരണം ചെയ്തു.

വളരെ പുതിയ വളരെ പഴയ