രാമവിലാസത്തിൽ വായനാവാരം ഉദ്ഘാടനവും പുസ്തക പ്രകാശനവും

ചൊക്ലി : രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പി എൻ പണിക്കർ ദിനത്തിൽ വായനാവാരാചാരണ പരിപാടി ഡെപ്യൂട്ടി ഹെഡ്മിസ്ടസ് എൻ സ്മിത ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കയ്യെഴുത്തുമാസിക ‘ വർണ്ണം’ ശ്രീ കെ ഉദയകുമാർ പ്രകാശനം ചെയ്തു. കുമാരി അമുതലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി. കഥകളും, കവിതകളും, ലേഖനങ്ങളും, ചിത്രങ്ങളുമടങ്ങുന്ന അറുപതിലധികം സൃഷ്ടികളുൾക്കൊള്ളുന്ന സമ്പന്നമായ മാഗസിൻ കുട്ടികളുടെ സർഗവൈഭവത്തിൻ്റെ നേർക്കാഴ്ചയായി. ശ്രീകുമാർ സി ആർ , അസിത , ശ്രീമതി ജിസ്ന,സുനേഷ് മലയിൽ, സിന്ധു, നവിഷ , കുമാരി ആര്യലക്ഷ്മി എന്നിവർ സംസാരിച്ചു.
വിദ്യാലയ വാർത്താ സംപ്രേഷണ പരിപാടി ‘അമ്മമൊഴി’ – യിൽ പിഎൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, വായനാദിന പ്രത്യേക പരിപാടികളും അവതരിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ