മയ്യഴിയിൽ രാഷ്ട്ര ഭാഷയും അറബിക്കും പഠിപ്പിക്കാൻ പുസ്തകങ്ങളില്ല

മയ്യഴി: അധ്യയന വർഷം ആരംഭിച്ചിട്ട് രണ്ടു മാസം കഴിയാനായിട്ടും പഠിക്കാൻ പാഠപുസ്തകങ്ങളില്ലാതെ വിഷമിക്കുകയാണ് മാഹി മേഖലയിലെ ആറു മുതൽ 10 ക്ലാസുകളിലുള്ളസി.ബി.എസ്.ഇ പാഠ്യപദ്ധതിക്ക് കീഴിലെ വിദ്യാർത്ഥികൾ. സി.ബി.എസ്.ഇ. പാഠ്യപദ്ധതി ഏർപ്പെടുത്തിയിട്ട് രണ്ടാം വർഷമായിട്ടും ഹിന്ദി, അറബിക് വിഷയങ്ങളുടെ പാഠപുസ്തകങ്ങൾ ലഭ്യമാക്കിയില്ല എന്നു മാത്രമല്ല ഭാഷാധ്യാപകർക്ക് വേണ്ട പരിശീലനവും നൽകിയിട്ടില്ല. കഴിഞ്ഞ വർഷവും പുസ്തകങ്ങൾ ലഭിച്ചിരുന്നില്ല. പുസ്തകത്തിൻ്റെ ഫോട്ടോകോപ്പിയെടുത്ത് ഏറെ ബുദ്ധിമുട്ടിയാണ് അധ്യാപകർ പഠിപ്പിക്കുന്നത്.

മീഡിൽ സ്കുൾ ഹൈസ്ക്കൂൾ ക്ലാസുകളിലെ ഹിന്ദി, അറബിക് പുസ്തകങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും അധ്യാപകർക്ക് വേണ്ട പരിശീലനങ്ങൾ അടിയന്തരമായി നൽകണമെന്നും മാഹി ഗവ: സ്കൂൾ ടീച്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് പി.യതീന്ദ്രൻ പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടരോട് മെമ്മോറണ്ടം വഴി ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ