മാഹി ഗവൺമെന്റ് എൽ.പി.സ്കൂൾ വായദിന വാരാഘോഷങ്ങൾക്ക് വിവിധ പരിപാടികളോടെ തുടക്കമായി

മാഹി ഗവൺമെന്റ് എൽ പി സ്കൂൾ വായനാദിന വാരാഘോഷം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും , സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ C.V. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പ്രധാനാധ്യാപിക ബീന സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സാബിർ കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. പി ടി എ എക്സിക്യുട്ടീവ് അംഗം ജസീമ മുസ്തഫ , മലർവാടി ബാലസംഘം പ്രതിനിധികളും പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു , സജിന ടീച്ചർ നന്ദി രേഖപ്പെടുത്തി. വായനയുടെ പ്രസക്തിയെ കുറിച്ച് കുട്ടികൾക്ക് C. V. രാജൻ മാസ്റ്റർ കഥാരൂപേണ അവതരിപ്പിച്ച ക്ലാസ്സ് കുഞ്ഞു മനസ്സുകൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. ചടങ്ങിൽ മലർവാടി ബാലസംഘം പ്രതിനിധികൾ സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

വളരെ പുതിയ വളരെ പഴയ