തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊല കേസിൽ അഡ്വ. പി.പ്രേമരാജനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരായ ന്യൂമാഹി മാടോംപുറംകണ്ടി വീട്ടിൽ വിജിത്ത്, കുരുന്തോറത്ത് വീട്ടിൽ സിനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സിനോജിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ജനുവരിയിൽ വിചാരണ നടത്താൻ തീരുമാനിച്ചതായിരുന്നു.