മാഹി:തലശ്ശേരിയിൽ ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരി- കേരള പോലീസ് സംയുക്തമായി മാഹിയുടെ വിവിധ ഭാഗങ്ങളിൽ റെയ്‌ഡ് നടത്തി. ബോംബ് ആയുധങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി ആൾത്താമസമില്ലാത്ത പൂട്ടിയിട്ട വീടുകളിലും മറ്റുമാണ് പരിശോധന. ബോംബ് സ്ക്വാഡിൻ്റെയും, ഡോഗ് സ്കോഡിന്റെയും സഹായത്തോടെ മാഹി ചെറുകല്ലായി ചെമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ. ഷണ്മുഖം, മാഹി എസ് ഐ അജയകുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ പി പ്രദീപ് കേരള പോലീസ് ബോംബ് ക്വോഡ് എസ്.ഐ.ജിയാസ് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് പരിശോധന നടക്കുന്നത്.