ജി.എൽ.പി.എസ്.പളളൂർ വെസ്റ്റിൽ വായനവാരാചരണ പരിപാടി സംഘടിപ്പിച്ചു.

മാഹി : ജി.എൽ.പി.എസ്.പളളൂർ വെസ്റ്റിൽ വായനവാരാചരണ പരിപാടി റിട്ടയേഡ് അധ്യാപകനും, അറിയപ്പെടുന്ന കവിയും, ക്വിസ് മാസ്റ്ററുമായ ആനന്ദകുമാർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക സുമതി.കെ. സ്വാഗത ഭാഷണം നടത്തി . വായന, ക്വിസ് എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്വന്തം കവിതകളുടെ ഒരു സമാഹാരം ആനന്ദ് കുമാർ വിദ്യാലയത്തിന് കൈമാറി. ചടങ്ങിൽ ശ്രീകല.പി.നന്ദി പ്രകാശനം നടത്തി. ബബിത.ബി. ഗംഗാസായ് എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ