ത്യാഗസ്മരണയിൽ എങ്ങും ബലി പെരുന്നാൾ ആഘോഷം

അഴിയൂർ: ത്യാഗത്തിന്റെയും. സമർപ്പണത്തിന്റെയും,ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ. രാവിലെ തന്നെ ആളുകൾ പുതു വസ്ത്രമണിഞ്ഞ് പള്ളിയിലെത്തി പ്രാർത്ഥനയിൽ മുഴുകി. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ ഈദ് ഗാഹ് ഉണ്ടായിരുന്നില്ല.
സാമൂഹിക ജീർണ്ണതക്കും അനിതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നതെന്നും, സാഹോദര്യവും, സൗഹാർദ്ദവും രാജ്യത്ത് വീണ്ടെടുക്കാൻ ഒരോരുത്തരും പരിശ്രമണിക്കണമെന്നും, നിരപരാധികളായ പാലസ്തീൻ ജനതക്ക് മേൽ ഇസ്രാഈൽ നടത്തുന്ന അതിക്രമങ്ങൾ തുടരുന്നത് അപലനീയമാണ്. നരനായാട്ട് അവസാനിപ്പിക്കാൻ ഇസ്രഈലിന് മേൽ ലോക രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും, കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരാനും അവർക്ക് ആവശ്യമായ സഹായം എത്തിക്കാനും ഈദ് ദിനത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈദ് സന്ദേശത്തിൽ ഉണർത്തി.
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി അൽഹിക്ക് മസെന്ററിൽ ശാഫി സലഫി പട്ടാമ്പിനേതൃത്വം നൽകി.
നൗഫൽ അഴിയൂർ, മഹമൂദ് ഫനാർ, മുസ്തഫ കുഞ്ഞിപ്പള്ളി എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ