മാഹി : മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്ത് കണ്ടെത്തി. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിെനെ തുടർന്ന് മാതാവ് ഫോൺ വാങ്ങി വെച്ചതിൻ്റെ ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയെന്നാണ് പറയുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്കാണ് വീട്ടിൽ .നിന്നിറങ്ങിയത്.കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപംതാമസിക്കുന്ന തമിഴ്നാട് കളളക്കുറിച്ചി സ്വദേശി മണ്ണാങ്കട്ടി എന്ന പാണ്ഡ്യൻ്റെയും മുനിയമ്മയുടെയും മകൾ പവിത്ര(13) യുടെ മൃതദേഹമാണ് പെരിങ്ങാടി മുകുന്ദൻ പാർക്കിന് തൊട്ടടുത്തബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് മത്സ്യതൊഴിലാളികൾ കണ്ടെത്തിയത്.