മാഹി: അനുഗൃഹീത ഗാനരചയിതാവും, കവിയുമായ പൂവ്വച്ചൽ ഖാദറിൻ്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ പൂവ്വച്ചൽ ‘സംഗീത സായന്തനം സംഘടിപ്പിച്ചു.
തപസ്യ മാനേജിങ്ങ് ഡയറക്ടർ അജിത്ത് വളവിലിൻ്റെ അദ്ധ്യക്ഷതയിൽ ചെറുകഥാകൃത്ത് ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി.
തുടർന്ന് പൂവ്വച്ചൽ ഖാദർ രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനമേളയുമുണ്ടായി.
കെ. കെ. രാജീവ് മാസ്റ്റർ, നമിത, കെ.കെ. പ്രദീപ്, പൂജിത ,കെ.കെ. ഷാജ് മാസ്റ്റർ , അശോകൻ,അനുപ . അഹല്യ, രഘൂത്തമൻ, അനിൽകുമാർ, തുടങ്ങിയ ഗായകർ ഗാനങ്ങളാലപിച്ചു.കെ.കെ. രാജീവ് സ്വാഗതവും ഗായകൻ അശോകൻ നന്ദിയും പറഞ്ഞു.