മാഹി :പൊതു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോത്സാഹനവും, പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ ന്യൂറോനെറ്റും, ജോയിൻ്റ് കൗൺസിൽ ഓഫ് പാരൻ്റ് ടീച്ചർ അസോസിയേഷനും സംയുക്തമായി നടത്തിയ പുരസ്കാര 2024 ചടങ്ങിൽ ഈ വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു വിൽ വിജയം കരസ്ഥമാക്കിയ മാഹിയിലേയും, സമീപ പ്രദേശത്തെയും 500 ൽ പരം വിദ്യാർത്ഥികളെ ആദരിച്ചത്.
ന്യൂറോനെറ്റ് ചിഫ് അഡ്മിസ്ട്രോറ്റർ പ്രജിത്ത് വി.പി യുടെ അദ്ധ്യക്ഷതയിൽ നടന്ന പുരസ്കാര 2024 ചടങ്ങ് ശ്രീ നാരായണ കോളേജ് ഓഫ് എഡ്യുകേഷൻ ചെയർമാൻ ഡോ. എൻ കെ രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുൻ വിദ്യഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി.സി ദിവാനന്ദൻ മാസ്റ്റർ, ജോ.പി.ടി എ ജനറൽ സെക്രട്ടറി അനിൽ സി.പി, ബിജു പച്ചരിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജോ.പി.ടി.എ പ്രസിഡണ്ട് സന്ദീവ് കെ.വി സ്വാഗതവും, ന്യൂറോനെറ്റ് ചിഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത പി ബിജു നന്ദിയും പറഞ്ഞു.