മാഹി മേഖലയിലെ 8-ാം തരം വരെയുള്ള വിദ്യാലയങ്ങളിൽ ബാഗില്ലാ ദിനം ആഘോഷിച്ചു

മാഹി മേഖലയിലെ 8-ാം തരം വരെയുള്ള വിദ്യാലയങ്ങളിൽ ബാഗില്ലാ ദിനം ആഘോഷിച്ചു. മാസത്തിലെ അവസാന പ്രവർത്തിദിനമാണ്
ബാഗ് ലസ് ഡേ.

മാഹി പാറക്കൽ ഗവ. എൽ.പി. സ്കൂളിൽ ബാഗില്ലാ ദിനാഘോഷ പരിപാടികൾ പി.ടി.എ. പ്രസിഡൻ്റ് ബൈജു പൂഴിയിൽ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മജീഷ്യൻ രാജേഷ് ചന്ദ്ര മാജിക്ക് അവതരിപ്പിച്ചു.

മാന്ത്രിക പരിപാടികളിൽ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. വിവിധ വർണശീലകളിൽ നിന്നും ദേശീയപതാക സൃഷ്ടിച്ച് മാജിക്ക് ഷോ സമാപിക്കുമ്പോൾ ആഹ്ലാദത്തിമിർപ്പോടെ വിദ്യാർത്ഥികൾ ആരവമുയർത്തി.

സ്കൂൾ പ്രഥമാധ്യാപകൻ ബാലപ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജീഷ്മ എം.കെ. സ്വാഗതവും അമൃത പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ