പാറാലിൽ സിപിഎം പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ ആർഎസ്എസ് അക്രമികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. 15 അംഗ സംഘമാണ് അക്രമത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. സുജനേഷ്, സുബിൻ എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പാറൽ ടൗണിൽ നിൽക്കുമ്പോഴാണ് ഇരുവരെയും ആയുധസംഘം ആക്രമിച്ചത്. പ്രദേശത്ത് ശക്തമായ പോലീസ് ക്യാമ്പ് ചെയ്യുന്നു.