മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എപ്ളസ് വിജയം കൈവരിച്ച മാഹി വിദ്യാഭ്യാസ മേഖലയിലെ സർക്കാർ / സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും
വിജയതിലകം ശ്രേഷ്ഠാദരം സമർപ്പിക്കുന്നു. ജൂൺ 3 ന് വൈ: 2.30 ന് ശ്രീനാരായണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് രമേഷ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. .ചീഫ് എജ്യുക്കേഷണൽ ഓഫീസർ,എം.എം. തനൂജ മുഖ്യാതിഥിയാവും.പ്രമുഖ പ്രഭാഷകനും കണ്ണൂർ ജില്ലാ പഞ്ചായത്ത്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ വി.കെ.സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസ്സെടുക്കും.
.പ്ലസ് -ടു വിന് മുഴുവൻ വിഷയങ്ങളിലും മുഴുവൻ മാർക്കും നേടിയ മൂന്ന് വിദ്യാർത്ഥികൾക്ക് ബീനാ മനോഹരൻ സ്മാരക സ്വർണ്ണ മെഡലുകൾ സമ്മാനിക്കും. വിദ്യാഭ്യാസവിചക്ഷണയും, ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന പി.വിജയലക്ഷ്മിയുടെ സ്മരണയിലാണ് സമ്പൂർണ്ണ എപ്ലസുകാർക്ക് പുരസ്ക്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
#tag:
Mahe