മാഹി: മാഹിയുടെ ഭാഗമായ മൂലക്കടവ് പെട്രോൾ പമ്പിൽ നിന്നും കുഴൽക്കിണർ സാമഗ്രികൾ അടങ്ങിയ ലോറിയിൽ ഡീസൽ കടത്തവെ കേരള അതിർത്തിയിൽ കോപ്പാലത്ത് വെച്ച് പിടികൂടി.
തലശ്ശേരി ഡി.വൈ.എസ്.പി. സിബി ടോം, ന്യൂ മാഹി എസ്.ഐ.യു.കെ.അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അനധികൃതമായി കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് പിടിയിലായത്.
TN 34 AD 9911 നമ്പർ തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് ലോറി –
ലോറി ഡൈവർ പട്ടാമ്പി സ്വദേശി വി.ജെ. ഷൗക്കത്തലിയേയും, ലോറിയിലുണ്ടായിരുന്ന സഹായി ഇതര സംസ്ഥാനക്കാരനായ യുവാവിനേയും കസ്റ്റഡിയിലെടുത്തു –
കുഴൽക്കിണർ കുഴിക്കാനാവശ്യമായ എയർ കമ്പ്രസർ അടങ്ങിയ ലോറിയിൽ പ്രത്യേക അറയിൽ നിറച്ചാണ് ഡീസൽ കടത്തിയത്. 3500 ലിറ്ററോളം ഡീസൽ കമ്പ്ര സിറിലും ,ലോറിയിലെ മറ്റ് അറകളിലും മറ്റുമായി ഡീസൽ നിറച്ചായിരുന്നു കടത്ത് നടത്തിയത്.കൃത്യമായ ഡീസലിൻ്റെ അളവ് വിശദമായ പരിശോധനയ്ക്ക് ശേഷമേ ലഭിക്കുകയുള്ളു