കെട്ടിടനിർമ്മാണ തൊഴിലാളി സംഘ് സമ്മേളനം നടത്തി.

മാഹി: കെട്ടിട നിർമ്മാണ തൊഴിലാളി സംഘ് (BMS) പെരിങ്ങാടി യൂനിറ്റ് വാർഷിക സമ്മേളനം സ്വർഗ്ഗീയ കനകൻ സേവാ കേന്ദ്രത്തിൽ വെച്ച് നടന്നു. ബി എം എസ് കണ്ണൂർ ജില്ലാ സിക്രട്ടറി ഇ.രാജേഷ് ഉദ്ഘാടനം ചെയ്തു. യു.സി. ബാബു അധ്യക്ഷത വഹിച്ചു. ജില്ല വൈസ്പ്രസിഡണ്ട് എം. പ്രസന്നൻ. മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര,മേഖല സിക്രട്ടറി കെ.ടി. സത്യൻ. കെ. ശശിധരൻ കെ.കെ രാജേഷ് എന്നിവർ സംസാരിച്ചു. എൻ .പി.അശോകനെ കൺവീനറായും കെ.കെ. രാജേഷിനെ ജോ കൺവീനറായും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ