ഇടിമിന്നലിൽ മത്സ്യബന്ധന ഉപകരണങ്ങൾ കത്തിനശിച്ചു

മാഹി : ബുധനാഴ്ച്ച രാത്രിയിലുണ്ടായ ഇടമിന്നലിൽ മാഹി തീരദേശത്തെ രണ്ട് തോണിക്കാരുടെ മത്സ്യബന്ധന ഉപകരണങ്ങൾ കത്തിനശിച്ചു.

മാഹി ഹാർബറിനകത്ത് സൂക്ഷിച്ച ശിവകീർത്തനം, ബിസ്മില്ല എന്നീ ഫൈബർ വള്ളങ്ങളിലെ ഉപകരണങ്ങളാണ് കത്തിനശിച്ചത്.
മാഹി വളവിൽ ബീച്ചിലെ ജിഗേഷിൻ്റെ ഉടമസ്ഥതയിലുള്ള
Ind py pm Mo 194 രജിസ്ട്രേഷൻ നമ്പർ ഫൈബർ വള്ളത്തിലുണ്ടായിരുന്ന ക്യാമറ, വയർലെസ് ലൈറ്റുകൾ, എൻജിൻ എന്നിവ കത്തി നശിച്ചു

ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
മറ്റൊരു ഫൈബർ വള്ളമായ ബിസ്മില്ലയിലെ വയർലെസ് സെറ്റ് കത്തിനശിച്ചു.

ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാശ നഷ്ടം സംഭവിച്ചത്

വളരെ പുതിയ വളരെ പഴയ